ഉത്തരേന്ത്യയിൽ വൻ ഭൂചലനം

Posted on: October 26, 2015

Earthquake-Red-big

ന്യൂഡൽഹി : കാഷ്മീർ മുതൽ ഡൽഹി വരെയുള്ള മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ കനത്ത ഭൂചനം അനുഭവപ്പെട്ടു. ജനങ്ങൾ വീടുകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും വിട്ട് പുറത്തേക്കോടി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചലനത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തി.

ചലനം 4 – 5 മിനിട്ട് നേരം ദീർഘിച്ചതായി പ്രദേശവാസികൾ പറഞ്ഞു. തുടർ ചലനങ്ങളും പ്രതീക്ഷിക്കുന്നു. കാബൂൽ, ന്യൂഡൽഹി, ഇസ്ലാമാബാദ് എന്നിവിടങ്ങിലും കനത്ത ചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവതനിരകളിലാണ് പ്രഭവകേന്ദ്രം.