ഇന്‍ഡെല്‍ മണിക്ക് 85 ശതമാനം ലാഭ വര്‍ധന

Posted on: February 9, 2024

കൊച്ചി : ഇന്‍ഡെല്‍ കോര്‍പറേഷനു കീഴിലെ ബാങ്കിതര ധനസ്ഥാപനമായ ഇന്‍ഡെല്‍ മണിക്ക് മൂന്നാം ത്രൈമസത്തില്‍ 85 ശതമാനം ലാഭ വര്‍ധന. വരുമാനം 28.59 ശതമാനം ഉയര്‍ന്ന് 128.95 കോടി രൂപയായി.

മൊത്ത ലാഭം 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി. വായ്പാ വിതരണം ഈ വര്‍ഷം ഇതുവരെ 43 ശതമാനം വളര്‍ച്ചയോടെ 2400 കോടി രൂപയായി ഉയര്‍ന്നു. 1410 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.

TAGS: Indel Money |