ഇന്‍ഡെല്‍ മണി 200 കോടി സമാഹരിക്കുന്നു

Posted on: February 1, 2024

കൊച്ചി : ബാങ്കിതര ധനസ്ഥാപനമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ് സുരക്ഷിതമായ കടപ്പത്രങ്ങളുടെ (എന്‍സിഡി) നാലാമത്തെ പബ്ലിക് ഇഷ്യു പ്രഖ്യാപിച്ചു. 1000 രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളാണ്.

ഇഷ്യു 12ന് അവസാനിക്കും. നിശ്ചിത സമയത്തിനു മുന്‍പു കൂടുതല്‍ സബ്സ്‌ക്രിബ്ഷന്‍ ലഭിച്ചാല്‍ ഇഷ്യു അവസാനിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. വാര്‍ഷിക കൂപ്പണ്‍ നിരക്ക് 12.25%. കടപ്പത്രങ്ങളുടെ കാലാവധി 366 ദിവസം മുതല്‍ 72 മാസം വരെ.

ചുരുങ്ങിയ നിക്ഷേപം പതിനായിരം രൂപ(10 കടപ്പത്രങ്ങള്‍). 72 മാസ കാലയളവില്‍ നിക്ഷേപം ഇരട്ടിയാകും.

തുടക്കത്തില്‍ 100 കോടി രൂപയുടെ കടപ്പത്രങ്ങളാണിറക്കുന്നതെങ്കിലും 200 കോടി രൂപ വരെ സമാഹരിക്കാന്‍ അനുമതിയുണ്ട്. വിവരങ്ങള്‍ക്ക്: 9072600590

TAGS: Indel Money |