കടപ്പത്രത്തിലൂടെ 100 കോടി വരെ സമാഹരിക്കാന്‍ ഇന്‍ഡെല്‍മണി

Posted on: June 2, 2023

കൊച്ചി : സ്വര്‍ണപ്പണയ വായാ രംഗത്തെ ബാങ്കിതര ധനസ്ഥാപനമായ ഇന്‍ഡെല്‍മണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രം എന്‍സിഡി) ഇറക്കുന്നു. നിക്ഷേ
പകരുടെ താല്‍പര്യം കൂടുതലാണെങ്കില്‍ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങള്‍ ഇറക്കും.

ആറു മുതലാണ് വിതരണം തുടങ്ങുക. 19 ന് അവസാനിക്കും. പൂര്‍ണമായി വില്പന നടന്നാല്‍ നിശ്ചിത സമയത്തിനു മുന്‍പുതന്നെ വിതരണം നിര്‍ത്തും. 400 ദിവസം മുതല്‍ 72 മാസംവരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. പ്രതിവര്‍ഷം 12.25 ശതമാനം കൂപ്പണ്‍ യീല്‍ഡും ലഭിക്കും. കുറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നല്‍കണം.

എന്‍സിഡികള്‍ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നു. സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം വായ്പകളുടെ മുതലിലേക്കും പലിശയിലേക്കും, ബാക്കി 25 ശതമാനം കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുക.

 

TAGS: Indel Money |