ടാറ്റാ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്പ്പന ഈ മാസം 22ന

Posted on: November 15, 2023

കൊച്ചി : ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്പ്പന ഈ മാസം 22ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ അപേക്ഷ നല്‍കിയ ടാറ്റാടെക്കിന് ജൂണിലാണ് ഐപിഒയ്ക്കുള്ള അനുമതി സെബിയില്‍ നിന്ന് ലഭിച്ചത്. ഇഷ്യുവിന്റെപ്രൈസ് ബാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.

പുതിയ ഓഹരികളുടെ വില്പ്പന നടത്തുന്നില്ല. പ്രമോട്ടര്‍മാരുടെയും മറ്റ് ഓഹരിയുടെ മകളുടെയും ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി മൊത്തം 6.08 കോടി ഓഹരികള്‍ വിറ്റഴിക്കും. 9.57 കോടി ഓഹരികള്‍വിറ്റഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

നിലവില്‍ ടാറ്റ ടെക്‌നോളജിസിന്റെ 74.69 ശതമാനം ഓഹരികള്‍ മാതൃ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ കൈവശമാണ്. ഒഎഫ്എസില്‍ 4.62 കോടി ഓഹരികള്‍ ടാറ്റ മോട്ടോഴ്‌സും 97.1 ലക്ഷം ഓഹരികള്‍ ആല്‍ഫ ടിസിഹോള്‍ഡിംഗ്‌സും 48 ലക്ഷം ഓഹരികള്‍ ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ടും വിറ്റഴിക്കും. ഈ സ്ഥാപ
നങ്ങള്‍ക്ക് ടാറ്റാ ടെക്‌നോളജീസില്‍ നിലവില്‍ യഥാക്രമം 7.26 ശതമാനവും 3.63 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

16,300 കോടി രൂപയാണ് ടാറ്റ ടെക്‌നോളജീസിന്റെ വിപണി മൂല്യം കണക്കാക്കിയിരിക്കുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 3,800-4,000 കോടിരൂപയുടെ ഐപിഒ ആയിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 270-285 രൂപ പ്രീമിയത്തിലാണ് ടാറ്റ ടെക്‌നോളജീസ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. ഇഷ്യൂ പ്രഖ്യാപനത്തിനു ശേഷം ഇത് വീണ്ടും ഉയര്‍ന്നേക്കാം.