ഫെഡ്ഫിന ഐപിഒക്ക് സെബി അനുമതി

Posted on: November 14, 2023

മുംബൈ : ഫെഡറല്‍ ബാങ്കിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് ഫെഡ്ഫിന അപേക്ഷ സമര്‍പ്പിച്ചത്. 750 കോടി രൂപ ഓഹരികളിലുടെ സമാഹരിക്കുകയാണു ലക്ഷ്യം. നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 7.03 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വിറ്റഴിക്കും.