ഫെഡറല്‍ ബാങ്കിന്റെ അനുബന്ധസ്ഥാപനമായ ‘ഫെഡ്ഫിന’ ഐപിഒയ്ക്ക്

Posted on: February 22, 2022

കൊച്ചി : ആലുവ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ബാങ്ക് ഇതര ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന) പ്രാഥമിക ഓഹരി വില്പനയ്ക്കുള്ള (ഐപിഒ) അപേക്ഷ (ഡിആര്‍എച്ച്പി) സെബിയ്ക്ക് സമര്‍പ്പിച്ചു.

പത്ത് രൂപ മുഖവിലയുള്ള 900 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 45,714,286 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

എഫ്എഫ്എസ്എല്‍ സ്വര്‍ണ വായ്പ, എംഎസ്എംഇകള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും തവണ വായ്പ എന്നിവ ലഭ്യമാക്കുന്നു. ഓഹരി വില്പനയ്ക്ക് ശേഷവും ഫെഡറല്‍ ബാങ്കിന് കമ്പനിയില്‍ 51 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുണ്ടായിരിക്കും.

ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്യൂറിയസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

 

TAGS: Federal Bank | Fedfina |