വി ഗാര്‍ഡിന്റെ വരുമാനം 980.84 കോടി രൂപ

Posted on: February 3, 2023

കൊച്ചി : ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് മുന്നാം ക്വാര്‍ട്ടറില്‍ 980.84 കോടി രൂപയുടെ വരുമാനം.

1.4 ശതമാനമാണ് വാര്‍ഷിക വര്‍ധന, മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 967.57 കോടി രൂപയായിരുന്ന വരുമാനം. 39.29 കോടി രൂപയാണ് സംയോജിത അറ്റാദായം.

മുന്‍വര്‍ഷം ഇത് 53.92 കോടി രൂപയായിരുന്നു. 2022 ഡിസംബര്‍ 31 വരെയുള്ള ഒന്‍പത് മാസങ്ങളിലെ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 2,985.90 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച 22.3 ശതമാനം.

 

TAGS: V - Guard |