ഇലക്ട്രിക് വയറില്‍ വിസ്മയം തീര്‍ത്ത് വി ഗാര്‍ഡ്

Posted on: October 13, 2021

കൊച്ചി: പൂര്‍ണ്ണമായും ഇലക്ട്രിക് വയറില്‍ പണിതീര്‍ത്ത ദുര്‍ഗ ദേവിയുടെ രൂപം കൗതുകമാകുന്നു. ദുര്‍ഗ പൂജയോടനുബദ്ധിച്ച് കൊല്‍ക്കത്തയിലെ ദേശപ്രിയ പാര്‍ക്ക് പൂജ പന്തലിലാണ് പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ വി-ഗാര്‍ഡ് 500 കിലോഗ്രാം ഭാരമുള്ള ദുര്‍ഗ ദേവി രൂപം അനാച്ഛാദനം ചെയ്തത്.

പശ്ചിമബംഗാളിലെ ഏറ്റവും മികച്ച 25 കലാകാരന്മാരുടെ ഒരു മാസം നീണ്ടു നിന്ന പ്രയത്‌നത്തിലൊടുവിലാണ് ഇന്‍സ്റ്റാലേഷന്‍ സഥാപിതമായത്. 500 കി.ഗ്രാം ഭാരത്തില്‍ 260 കിലോമീറ്റര്‍ വരെ നീളമുള്ള വി ഗാര്‍ഡ് ലോംഗ് ലാസ്റ്റിംഗ് വയറുകളാണ് ഈ ഭീമന്‍ സൃഷ്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

16 അടി ഉയരത്തിലുള്ള കൂറ്റന്‍ രൂപം പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വി-ഗാര്‍ഡിന്റെ ആദരവാണ്. ഇതിന്റെ ഭാഗമായി എലൈവ് ഇന്ത്യയോട് സഹകരിച് ഒരു മ്യൂസിക് വീഡിയോയും വി ഗാര്‍ഡ് പുറത്തിറക്കിയിരുന്നു.
Link: https://www.youtube.com/watch?v=xFRD0yJ4Jy8

 

TAGS: V - Guard |