മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന് 52.2 കോടി ലാഭം

Posted on: June 22, 2021

കൊച്ചി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് മാര്‍ച്ചില്‍ അവസാനി
ച്ച 2020-21 സാമ്പത്തിക വര്‍ഷം 52.2 കോടി രൂപ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 60.2 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. നാലാം ക്വാര്‍ട്ടറില്‍ 8.9 കോടി രൂപയാണ് ലാഭം. 2019-2020 സാമ്പത്തിക വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ ലാഭം 13.6 കോടി രൂപയായിരുന്നു.

109.6 കോടി രൂപയാണ് മാര്‍ച്ച് ക്വാര്‍ട്ടറിലെ മൊത്ത വരുമാനം. ഇക്കാലയളവില്‍ 290.9 കോടി രൂപയുടെ വായ്പകള്‍ നല്‍കി. 750.4 കോടിയുടെ വായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷംമൊത്തമായി നല്‍കിയത്.

 

TAGS: Muthoot Capital |