മുത്തൂറ്റ് കാപ്പിറ്റലിന് 2017-18 ന്റെ ആദ്യപകുതിയിൽ റെക്കോർഡ് ലാഭം

Posted on: November 12, 2017

കൊച്ചി : മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 16.46 കോടി രൂപ ലാഭം നേടി. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ കമ്പനിയുടെ ലാഭം 10.37 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 8.06 കോടിയായിരുന്നു ലാഭം. 28.66 ശതമാനം വളർച്ചകൈവരിച്ചു.

സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ കമ്പനിയുടെ ആകെ വരുമാനം 94.86 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ 70.08 കോടി രൂപയായിരുന്നു. 35.36 ശതമാനമാണ് വർധന. രണ്ടാം ക്വാർട്ടറിൽ 449.95 കോടി രൂപയുടെ ഇരുചക്രവാഹന വായ്പന നൽകിയുണ്ട്. ഇക്കാലയളവിൽ കമ്പനിയുടെ ആകെ വായ്പ 1748.65 കോടി രൂപയാണ്.

നടപ്പ് സാമ്പത്തികവർഷത്തിന്റെ ഒന്നും രണ്ടും ക്വാർട്ടറുകളിലെ മൊത്തം വരുമാനം 174.61 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ 134.44 കോടി രൂപയായിരുന്നു. അറ്റാദായം മുൻ സാമ്പത്തികവർഷം ഒന്നാം പകുതിയിലെ 12.54 കോടിയിൽ നിന്ന് 16.46 കോടിയായി. 31.26 ശതമാനമാണ് വളർച്ച.