മുത്തൂറ്റ് ഫിനാൻസ് 200 ശതാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: April 14, 2021

കൊച്ചി : സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 2020-21 ലേക്ക് 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. അതായത്, 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 20 രൂപ ലാഭവീതം ലഭിക്കും. 2021 ഏപ്രില്‍ 23 ആണ് റെക്കോഡ് തീയതി. മേയ് 11-നു മുമ്പ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കും. മുന്‍ വര്‍ഷം 150 ശതമാനം ലാഭവിഹിതം നല്‍കിയിരുന്നു.

2011-12 സാമ്പത്തിക വര്‍ഷം മുതലാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ 4,077 കോടി രൂപ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

 

TAGS: Muthoot Finance |