ഇൻഫോസിസ് ഓഹരികൾ മടക്കി വാങ്ങുന്നു

Posted on: April 13, 2021

കൊച്ചി : രാജ്യത്തെ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് ഓഹരികളില്‍ ഒരു പങ്ക് മടക്കിവാങ്ങാനൊരുങ്ങുന്നു. ബുധനാഴ്ച ചേരുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്യും. കമ്പനിക്കുള്ള അധിക ധനത്തിന്റെ ഒരു വിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

2020 ഡിസംബറിലെ കണക്ക് അനുസരിച്ച് 33,157 കോടി രൂപയുടെ കരുതല്‍ധനം കമ്പനിക്കുണ്ട്. 2017 ഡിസംബറില്‍ 13,000 കോടി രൂപയുടെയും 2019 ഓഗസ്റ്റില്‍ 8,260 കോടി രൂപയുടെയും ഓഹരികള്‍ കമ്പനി മടക്കിവാങ്ങിയിരുന്നു.

 

TAGS: Infosys |