28
Sunday
April 2024
April 2024
യെസ് ബാങ്ക് എഫ് പി ഒ വഴിയുള്ള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും
Posted on: July 15, 2020
കൊച്ചി : യെസ് ബാങ്ക് എഫ് പി ഒ വഴിയുളള ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കും. വിപണിയിലൂടെ 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ ലക്ഷ്യം. ഒരു ഓഹരിക്ക് 12 രൂപ നിരക്കാണ് നിശ്ചയിച്ചിരുക്കുന്നത്. വിൽപ്പന ഇന്ന് ആരംഭിച്ച് 2020 ജൂലൈ 17 ന് അവസാനിക്കും.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ആക്സിസ് ക്യാപിറ്റല്‍, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎസ്പി മെറില്‍ ലിഞ്ച്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവരാണ് പബ്ലിക് ഇഷ്യുവിന് നേതൃത്വം നല്‍കുക.
TAGS: Yes Bank |
News in this Section
Trending News