യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

Posted on: January 23, 2023

കൊച്ചി : വളരെ ഉയര്‍ന്ന ആസ്തിയുള്ള ബാങ്കിന്റെ വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സമ്പന്നരായ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍, യാത്ര, ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ മികച്ച സവിശേഷതകളും പ്രത്യേകാവകാശങ്ങളും ഡെബിറ്റ് കാര്‍ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്.

മാസ്റ്റര്‍കാര്‍ഡിന്റെ പ്രീമിയം വേള്‍ഡ് എലൈറ്റ് പ്ലാറ്റ്‌ഫോമിലാണ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. സ്വകാര്യ ജെറ്റ്, എയര്‍പോര്‍ട്ട് ലിമോ, ഡ്രൈവറോടു കൂടിയ കാര്‍ സര്‍വീസ്, ഒബ്‌റോയ് ഹോട്ടലില്‍നിന്നുള്ള ഇ-ഗിഫ്റ്റ് വൗച്ചറുകള്‍, ഡൈനിംഗ്, സ്പാ അനുഭവങ്ങള്‍, സൗജന്യ ഗോള്‍ഫ് സെഷന്‍, ആഭ്യന്തര, രാജ്യാന്തര എയര്‍പോര്‍ട്ട് ലൗഞ്ച് തുടങ്ങിയ നിരവധി സവിശേഷ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ്.

ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും നിറവേറ്റാന്‍ തങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഈ നീക്കങ്ങളുടെ ഭാഗമായാണ് യെസ് പ്രൈവറ്റ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ വിപുലമായ ശൃംഖല വഴി യെസ് ഉപഭോക്താക്കള്‍ക്ക് ലോകോത്തരമായ സവിശേഷാനുകൂല്യങ്ങള്‍ ഈ കാര്‍ഡ് തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് യെസ് ബാങ്കിന്റെ റീട്ടെയില്‍ ബാങ്കിംഗ് ഗ്ലോബല്‍ ഹെഡ് രാജന്‍ പെന്റല്‍ പറഞ്ഞു.

യെസ് ബാങ്കിന്റെ യെസ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ലോഹത്തില്‍ നിര്‍മ്മിച്ച കാര്‍ഡ് ലഭ്യമാക്കുന്നത്.

TAGS: Yes Bank |