ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 10, 2020

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 162.23 പോയിന്റ് കുറഞ്ഞ് 40,979.62 പോയിന്റിലും നിഫ്റ്റി 66.85 പോയിന്റ് കുറഞ്ഞ് 12,031.50 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഹിന്ദ് യൂണിലിവർ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എം & എം, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, സൺ ഫാർമ, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |