29
Monday
April 2024
April 2024
ഓഹരിവിപണികൾ നഷ്ടത്തിൽ
Posted on: January 27, 2020
മുംബൈ : കൊറോണ ആശങ്കയിൽ ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ടൊറന്റ് ഫാർമ, ഡോ. റെഡീസ്, എച്ച്ഡിഎഫ്സി തുടങ്ങി 58 കമ്പനികളുടെ മൂന്നാം ക്വാർട്ടർ ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് വിപണി തകർന്നത്.
ബി എസ് ഇ സെൻസെക്സ് 255.51 പോയിന്റ് കുറഞ്ഞ് 41, 357.68 പോയിന്റിലും നിഫ്റ്റി 72.50 പോയിന്റ് കുറഞ്ഞ് 12,175.75 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, അൾട്ര സിമന്റ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എസ് ബി ഐ, ഹീറോ മോട്ടോകോർപ്, എൽ & ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section
Trending News