ഓഹരിവിപണിയിൽ നേട്ടം

Posted on: January 23, 2020

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 119.84 പോയിന്റ് ഉയർന്ന് 41,235.22 പോയിന്റിലും നിഫ്റ്റി 31.50 പോയിന്റ് ഉയർന്ന് 12,138.40 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, എൽ & ടി, ഇൻഫോസിസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി,, എച്ച്‌സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദ് യൂണിലിവർ, എച്ച്ഡിഎഫ്‌സി ബാങ്ക്, അൾട്ര സിമന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |