സെൻസെക്‌സ് 42,000 പോയിന്റിൽ ; വിപണികളിൽ റെക്കോർഡ് നേട്ടം

Posted on: January 16, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 100.09 പോയിന്റ് ഉയർന്ന് 41,972.82 പോയിന്റുിലും നിഫ്റ്റി 29.05 പോയിന്റ് ഉയർന്ന് 12,372.35 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, സൺ ഫാർമ, അൾട്ര സിമന്റ്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ഐടിസി, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |