ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 8, 2020

മുംബൈ : യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബി എസ് ഇ സെൻസെക്‌സ് 51.73 പോയിന്റ് കുറഞ്ഞ് 40,817.74 പോയിന്റിലും നിഫ്റ്റി 27.60 പോയിന്റ് കുറഞ്ഞ് 12,025.35 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ടിസിഎസ്, അൾട്ര സിമന്റ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എൽ & ടി, ഒഎൻജിസി, സൺ ഫാർമ, ഹീറോ മോട്ടോകോർപ്, ടൈറ്റാൻ, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |