ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ

Posted on: December 26, 2019

മുംബൈ : ഓഹരിവിപണികളിൽ നേരിയ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 13.34 പോയിന്റ് കുറഞ്ഞ് 41,447.92 പോയിന്റിലും നിഫ്റ്റി 4.80 പോയിന്റ് കുറഞ്ഞ് 12,209.75 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

എം & എം, നെസ്‌ലെ, ടൈറ്റാൻ, അൾട്ര സിമന്റ്, ടാറ്റാ സ്റ്റീൽ, എസ് ബി ഐ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, റിലയൻസ്, അക്‌സിസ് ബാങ്ക്, പവർഗ്രിഡ്, മാരുതി സുസുക്കി, ഇൻഫോസിസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |