ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 23, 2019

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 38.88 പോയിന്റ് കുറഞ്ഞ് 41, 642.66 പോയിന്റിലും നിഫ്റ്റി 9.05 പോയിന്റ് കുറഞ്ഞ് 12,262.75 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മാരുതി, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടൈറ്റാൻ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

നെസ്‌ലെ, റിലയൻസ്, എസ് ബി ഐ, ടെക്മഹീന്ദ്ര, ഐടിസി, എം & എം, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |