ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 17, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 413.45 പോയിന്റ് ഉയർന്ന് 41,352.17 പോയിന്റിലും നിഫ്റ്റി 111.05 പോയിന്റ് ഉയർന്ന് 12,165 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വേദാന്ത, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, എം & എം, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ, അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |