ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 17, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 297.54 പോയിന്റ് ഉയർന്ന് 41,236.26 പോയിന്റിലും നിഫ്റ്റി 77.70 പോയിന്റ് ഉയർന്ന് 12,131.65 പോയിന്റിലുമാണ് രാവിലെ 10.25 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, കൊട്ടക് ബാങ്ക്, യെസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൻടിപിസി, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ടിസിഎസ്, പവർ ഗ്രിഡ്, ബജാജ് ഓട്ടോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |