ഓഹരിവിപണികളിൽ നഷ്ടം

Posted on: November 29, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 226.80 പോയിന്റ് കുറഞ്ഞ് 40,903.37 പോയിന്റിലും നിഫ്റ്റി 64.60 പോയിന്റ് കുറഞ്ഞ് 12,086.55 പോയിന്റിലുമാണ് രാവിലെ 10 ന് ഓഹരിവ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ, എൻടിപിസി, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലിവർ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എസ് ബി ഐ, വേദാന്ത, എൽ & ടി, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |