സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

Posted on: November 25, 2019

മുംബൈ : ബിഎസ്ഇ സെൻസെക്‌സ് ഇന്ന് സർവകാല റെക്കോർഡിൽ എത്തി. നിഫ്റ്റി 12,000 ന് മുകളിലെത്തി. യുഎസ് – ചൈന വ്യാപാരം യുദ്ധം ഒത്തുതീർപ്പിലേക്ക് എന്ന സൂചനകളാണ് ഓഹരി വിപണിയിൽ ആവേശം സൃഷ്ടിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 5000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. നവംബറിൽ ഇതേവരെ 17,548 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബി എസ് ഇ സെൻസെക്‌സ് 529.82 പോയിന്റ് ഉയർന്ന് 40,889.23 പോയിന്റിലും നിഫ്റ്റി 159.35 പോയിന്റ് ഉയർന്ന് 12073.75 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഒഎൻജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |