ഓഹരിവിപണികളിൽ നേട്ടം

Posted on: November 25, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 252.32 പോയിന്റ് ഉയർന്ന് 40,611.73 പോയിന്റിലും നിഫ്റ്റി 79.90 പോയിന്റ് ഉയർന്ന് 11,994.30 പോയിന്റിലുമാണ് രാവിലെ 11.00 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |