ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: November 20, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 175.10 പോയിന്റ് ഉയർന്ന് 40,644.80 പോയിന്റിലും നിഫ്റ്റി 42.70 പോയിന്റ് ഉയർന്ന് 11,982.20 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്.

ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ്, സൺ ഫാർമ, ഭാരതി എയർടെൽ, എൽ & ടി, ടിസിഎസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐടിസി, എൻടിപിസി, യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇൻഫോസിസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |