ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: October 9, 2019

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 30.71 പോയിന്റ് ഉയർന്ന് 37,562.69 പോയിന്റിലും നിഫ്റ്റി 1.75 പോയിന്റ് ഉയർന്ന് 11,128.15 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദ് യൂണീലിവർ, എം & എം, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ടിസിഎസ്, അക്‌സിസ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ഒഎൻജിസി, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |