ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: October 1, 2019

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്കും വീണ്ടും നേരിയ നേട്ടത്തിലേക്കും നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 44.47 പോയിന്റ് ഉയർന്ന് 38,711.80 പോയിന്റിലും എൻഎസ്ഇ 14.10 പോയിന്റ് ഉയർന്ന് 11,488.55 പോയിന്റിലുമാണ് രാവിലെ 10.46 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഒഎൻജിസി, വേദാന്ത, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |