ഓഹരിവിപണികളിൽ നേട്ടം

Posted on: September 12, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 123.12 പോയിന്റ് ഉയർന്ന് 37,393.94 പോയിന്റിലും നിഫ്റ്റി 30.15 പോയിന്റ് ഉയർന്ന് 11,065.85 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എൽ & ടി, ഒഎൻജിസി, എം & എം, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |