ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: September 6, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 191.83 പോയിന്റ് ഉയർന്ന് 36,836.25 പോയിന്റിലും നിഫ്റ്റി 51.60 പോയിന്റ് ഉയർന്ന് 10,899.50 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, വേദാന്ത, ഇൻഫോസിസ്, പവർഗ്രിഡ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |