ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: August 28, 2019

മുംബൈ : ഓഹരിവിപണികൾ വീണ്ടും നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 129.73 പോയിന്റ് കുറഞ്ഞ് 37,511.54 പോയിന്റിലും നിഫ്റ്റി 32.75 പോയിന്റ് കുറഞ്ഞ് 11,072.60 പോയിന്റിലുമാണ് രാവിലെ 10.37 ന് വ്യാപാരം നടക്കുന്നത്.

എച്ച് സി എൽ ടെക്, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, ജൂബിലിയന്റ് ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ അമരരാജ ബാറ്ററീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |