ഓഹരിവിപണികളിൽ നേട്ടം

Posted on: August 19, 2019

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 207.14 പോയിന്റ് ഉയർന്ന് 37,557.47 പോയിന്റിലും നിഫ്റ്റി 58.20 പോയിന്റ് ഉയർന്ന് 11,106.00 പോയിന്റിലുമാണ് രാവിലെ 9.21 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, അക്‌സിസ് ബാങ്ക്, എൽ & ടി, വേദാന്ത, കൊട്ടക് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പവർഗ്രിഡ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |