ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 9, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 254.55 പോയിന്റ് ഉയർന്ന് 37,581.91 പോയിന്റിലും നിഫ്റ്റി 77.20 പോയിന്റ് ഉയർന്ന് 11,109.65 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മാരുതി സുസുക്കി, വേദാന്ത, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, ഐടിസി, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |