ഓഹരിവിപണിയിൽ നേട്ടം

Posted on: August 8, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 154.26 പോയിന്റ് ഉയർന്ന് 36, 835.86 പോയിന്റിലും നിഫ്റ്റി 41.65 പോയിന്റ് ഉയർന്ന് 10,897.15 പോയിന്റിലുമാണ് രാവിലെ 10.43 ന് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോകോർപ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, യെസ് ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |