ഓഹരിവിപണികൾ നേരിയ നേട്ടത്തിൽ

Posted on: August 7, 2019

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 33.08 പോയിന്റ് ഉയർന്ന് 37,009.93 പോയിന്റിലും നിഫ്റ്റി 9 പോയിന്റ് ഉയർന്ന് 10,957.25 പോയിന്റിലുമാണ് രാവിലെ 9.49 ന് വ്യാപാരം നടക്കുന്നത്. ഇന്ന് പുറത്തുവരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയത്തിലാണ് വിപണി ഉറ്റുനോക്കുന്നത്.

യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, എൽ & ടി, ബജാജ് ഫിനാൻസ്, പവർഗ്രിഡ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, വേദാന്ത, എം & എം, ടാറ്റാ മോട്ടോഴ്‌സ്, അക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |