ഓഹരിവിപണികളിൽ നേട്ടം

Posted on: August 6, 2019

മുംബൈ : കനത്തനഷ്ടത്തിനു ശേഷം ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെൻസെക്‌സ് 208.58 പോയിന്റ് ഉയർന്ന് 36,908.42 പോയിന്റിലും നിഫ്റ്റി 65.85 പോയിന്റ് ഉയർന്ന് 10,928.45 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

ടെക്മഹീന്ദ്ര, യെസ് ബാങ്ക്, റിലയൻസ്, എം & എം, ഇൻഫോസിസ്, ഐടിസി, എൽ & ടി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ, ബജാജ് ഫിനാൻസ്, എസ് ബി ഐ, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |