ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 5, 2019

മുംബൈ : ജമ്മുകാഷ്മീരിനെ വിഭജിച്ച കേന്ദ്രസർക്കാർ നടപടി വിപണിയെ തളർത്തി. ഓഹരിവിപണികൾ നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ബി എസ് ഇ സെൻസെക്‌സ് 418.38 പോയിന്റ് കുറഞ്ഞ് 36,699.84 പോയിന്റിലും നിഫ്റ്റി 134.75 പോയിന്റ് കുറഞ്ഞ് 10,862.60 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |