03
Friday
May 2024
May 2024
വിപ്രോയ്ക്ക് 12.6 ശതമാനം ലാഭവര്‍ധന
Posted on: July 18, 2019
ന്യൂഡല്‍ഹി : ഐ.ടി. കമ്പനിയായ വിപ്രോയ്ക്ക് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ 12.6 ശതമാനം ലാഭവര്‍ധന. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2388 കോടി രൂപയുടെ ലാഭമാണുണ്ടായത്. മുന്‍ വര്‍ഷം ഇക്കാലയളവിലിത് 2121 കോടി രൂപയായിരുന്നു.
ആദ്യ ത്രൈമാസത്തില്‍ വരുമാനം മുന്‍വര്‍ഷത്തെ 13,978 കോടിയില്‍ നിന്ന് 14,716 കോടിയായി. വിപ്രോ ചെയര്മാന് അസിം പ്രേംജി ഈ മാസം അവസാനം വിരമിക്കാനിരിക്കുകയാണ്. അസിം പ്രേംജിക്ക് പകരം ജൂലായ് 31 മുതല്‍ അബിദാലി നീമുച് വാല വിപ്രോ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമാകും. 10,500 കോടി രൂപയുടെ ഓഹരികള്‍ മടക്കിവാങ്ങാന്‍ വിപ്രോ ബോര്‍ഡ് നേരത്തേ അനുമതി നല്‍കിയിരുന്നു.
TAGS: Wipro |
News in this Section
Trending News