ആസ്റ്ററിലെ 7.39 ശതമാനം ഓഹരി ട്രൂ നോര്‍ത്ത് വിറ്റൊഴിഞ്ഞു

Posted on: June 28, 2019

 

കൊച്ചി : മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി. എം. ഹെല്‍ത്ത് കെയറിലെ 7.39 ശതമാനം ഓഹരികള്‍ നിക്ഷേപകരായ ട്രൂ നോര്‍ത്ത് വിറ്റഴിച്ചു. 448 കോടി രൂപയുടേതാണ് ഇടപാട്. ഓഹരി വിപണിയില്‍ നേരിട്ടായിരുന്നു വിത്പന. ഓഹരി വിപണിയില്‍ നേരിട്ടായിരുന്നു വില്പന.

3.73 കോടി ഓഹരികളാണ് വിറ്റത്. ബുധനാഴ്ച ഏതാണ്ട് 120.03 രൂപ നിരക്കലായിരുന്നു ഇടപാട്. ഓഹരി വില്പന പൂര്‍ത്തിയായതോടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തിന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിലുള്ള പങ്കാളിത്തം രണ്ടു ശതമാനിത്തിനു താഴെയായി എന്നാണ് സൂചന.

എച്ച്. ഡി എഫ്. ലി മ്യൂച്വല്‍ ഫണ്ട്, ടാറ്റ എ.ഐഎ. ഇന്‍ഷൂറന്‍സ്, ഫിഡിലിറ്റി മാനേജ്‌മെന്റ്, ഒന്റാറിയോ പെന്‍ഷന്‍ ബോര്‍ഡ്, സ്റ്റീന്‍ബെര്‍ഗ് ഇന്ത്യ ഫണ്ട് എന്നിവയാണ് ഓഹരികള്‍ വാങ്ങിയത്. ഇടപാടിനെ തുടര്‍ന്ന് ആസ്റ്ററിന്റെ ഓഹരി വില ബുധനാഴ്ച റെക്കോഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, വ്യാഴാഴ്ച നേരിയ തോതില്‍ വില കൂടി. 2018 ഫെബ്രുവരിയിലായിരുന്നു ആസ്റ്ററിന്റെ പ്രഥമ ഓഹരി വില്‍പന (ഐ.പി.ഒ.) പത്തു രൂപ മുഖവിലയുള്ള ഓഹരി 180-190 രൂപ നിലവാരത്തിലാണ് വില്പനയ്ക്ക് വെച്ചത്. എന്നാല്‍, ഓഹരികള്‍ സ്‌റ്റോക് എക്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതു മുതല്‍ വില താഴുകയായിരുന്നു.

TAGS: ASTER |