ആസ്റ്റർ ഹെൽത്തകെയർ ഐപിഒ ഈ വർഷം

Posted on: February 9, 2016

Dr.-Azad-Moopen-big-a

ന്യൂഡൽഹി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫർ ഈ വർഷം തന്നെയുണ്ടാകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വികസനപ്രവർത്തനങ്ങൾക്കും ഏറ്റെടുക്കലുകൾക്കുമുള്ള പണം കണ്ടെത്താനാണ് പബ്ലിക് ഇഷ്യു നടത്തുന്നത്. ആസ്റ്റർ ഗ്രൂപ്പിന് കേരളത്തിൽ മൂന്ന് ആശുപത്രികളാണുള്ളത്. ബംഗലുരുവിൽ 500 കിടക്കകളുള്ള ആശുപത്രി ഈ വർഷം കമ്മീഷൻ ചെയ്യും. മൂന്ന് ആശുപത്രികൾ കൂടി തുറക്കാൻ 250 കോടി രൂപ മുതൽമുടക്കും.

1987 ൽ ആരംഭിച്ച ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പിൽ ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിലായി 293 യൂണിറ്റുകളാണുള്ളത്. ആസ്റ്റർ, മെഡ്‌കെയർ, അക്‌സസ്, ആസ്റ്റർ മെഡ്‌സിറ്റി, ആസ്റ്റർ മിംസ് എന്നീ ബ്രാൻഡുകളിലായി ആസ്റ്ററിന് കീഴിൽ 4,000 കിടക്കകളുണ്ട്. 2015 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷം ആസ്റ്റർ ഡിഎം 3,800 കോടി രൂപ വിറ്റുവരവ് നേടിയതായി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.