ഇന്‍സൈഡര്‍ ട്രേഡിങ്ങ് : വിവരം നല്‍കിയാല്‍ സമ്മാനം

Posted on: June 11, 2019

 

ന്യൂഡല്‍ഹി : കമ്പനികളില്‍ നടക്കുന്ന ഇന്‍സൈഡര്‍ ട്രേഡിങ്ങിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കൈമാറിയാല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കൈനിറയെ പണം സമ്മാനമായി നല്‍കും. ഇതിനുള്ള നിര്‍ദേശം സെബി സമര്‍പ്പിച്ചു. ഇത്തിരത്തിലുള്ള വ്യാപാരം തടയുകയും, സംവിധാനം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് സെബി പറയുന്നു. വ്യാപാരത്തിലൂടെ അപഹരിച്ച തുക 5 കോടിയെങ്കിലും ഉണ്ടെങ്കില്‍ 10 % വിവരം നല്‍കുന്ന വ്യക്തിക്ക് കൈമാറും. എന്നാല്‍ ഈ തുക ഒരു കോടി രൂപയില്‍ കൂടില്ല.

TAGS: Sebi |