സ്‌പൈസ് ജെറ്റിന് 56.3 കോടി രൂപയുടെ അറ്റാദായം

Posted on: May 29, 2019

മുംബൈ : വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് 56.3 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ വരുമാനമാണിത്.

21.86 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 46.2 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 2,531.3 കോടി രൂപയായി. എന്നാല്‍ ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനയും രൂപയുടെ മൂല്യശോഷണവും മൂലം ആദ്യ രണ്ട് പാദങ്ങളില്‍ സ്‌പൈസ് ജെറ്റിന് 427.5 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

2020- ല്‍ 35 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശേഷി 80 ശതമാനം ഉയര്‍ത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
നിലവില്‍ 92 വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനുള്ളത്.

TAGS: Spicejet |