എയർ ഇന്ത്യയെ ഏറ്റെടുക്കാൻ സ്‌പൈസ്‌ജെറ്റിനൊപ്പം റാക്ക് ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടിയും

Posted on: March 29, 2021

ദുബായ് : ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുള്ള കണ്‍സോര്‍ഷ്യത്തില്‍ റാസല്‍ഖൈമ (റാക് ) നിക്ഷേപ അതോറിറ്റിയും പങ്കാളികളാകുന്നു.
സൈസ് ജെറ്റ് പ്രൊമോട്ടര്‍ അജയ് സിംഗ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തില്‍ റാസല്‍ഖൈമ നിക്ഷേപ അതോറിറ്റിയും പങ്കാളിയാകുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം
വന്നിട്ടില്ല.

നിലവില്‍ എയര്‍ഇന്ത്യ ഏറ്റെടുക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പും അജയ് സിംഗും മാത്രമാണ് രംഗത്തുള്ളത്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ സംഘം താത്പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും യോഗ്യത
നേടിയിരുന്നില്ല. മേയ്-ജൂണ്‍ മാസത്തോടുകൂടി എയര്‍ ഇന്ത്യക്ക് പുതിയ ഉടമസ്ഥരുണ്ടാകുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി സൂചിപ്പിച്ചിരുന്നു. എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വര്‍ഷം ആദ്യപകുതിയില്‍ തന്നെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്.