സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് സർവീസ് അനുമതി

Posted on: June 3, 2020

തിരുവനന്തപുരം : സ്പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരള സർക്കാർ സർവീസ് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു ദിവസം പത്ത് ഫ്ളൈറ്റ് വച്ച് ഒരു മാസം സർവീസ് നടത്താനാണ് സ്‌പൈസ്‌ജെറ്റ് അനുമതി തേടിയത്.

കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെയാണ് കൊണ്ടുവരികയെന്ന മാനദണ്ഡം സ്പൈസ് ജെറ്റ് നിശ്ചയിച്ചിട്ടുണ്ട്. അബുദാബിയിലെ ഒരു സംഘടനയുടെ 40 ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.