സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റുകളിൽ വാട്‌സ് ആപ്പ് ചെക്കിൻ സൗകര്യം

Posted on: August 16, 2020

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റുകളിൽ വാട്‌സ് ആപ്പ് ചെക്കിൻ സൗകര്യം ഏർപ്പെടുത്തി. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാർക്ക് വാട്‌സ് ആപ്പ് മുഖേനെ ചെക്കിൻ ചെയ്യാം. നേരത്തെ സ്‌പൈസ്‌ജെറ്റ് വെബ്‌സൈറ്റും മൊബൈൽ ആപ്പ് വഴിയും ചെക്കിൻ സൗകര്യം അവതരിപ്പിച്ചിരുന്നു.

എയർബബിൾ കരാറിന്റെ ഭാഗമായി നാളെ മുതൽ സ്‌പൈസ്‌ജെറ്റ് ഡൽഹി, ജയ്പ്പൂർ, കോഴിക്കോട്, മധുര, മുംബൈ എന്നീ നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 31 വരെ ദുബായിലേക്ക് ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾ ആരംഭിക്കും.