മികച്ച ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് ഓഹരി നല്‍കും

Posted on: May 18, 2019

ബംഗലുരു : മികവ് തെളിയിക്കുന്ന ജീവനക്കാര്‍ക്കായി 5 കോടി ഓഹരികള്‍ മാറ്റിവച്ച് ഇന്‍ഫോസിസ്, എക്‌സ്പാന്‍ഡഡ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പദ്ധതി പ്രകാരം കമ്പനിയുടെ 1.15 % ഓഹരിയാണു നല്‍കുക.

ഉടമസ്ഥാവകാശം നല്‍കുന്നതിലൂടെ സ്ഥാപനത്തിന്റെ നേട്ടങ്ങളുടെ വിഹിതം ജീവനക്കാര്‍ക്കു കൂടി ലഭിക്കുമെന്നും കൂടുതല്‍ പ്രവര്‍ത്തന മികവിനു പ്രേരകമാകുമെന്നും ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് അറിയിച്ചു.

TAGS: Infosys |