30
Tuesday
April 2024
April 2024
സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ
Posted on: April 16, 2019
മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 271.90 പോയിന്റ് ഉയർന്ന് 39,177 പോയിന്റിലും നിഫ്റ്റി 73.80 പോയിന്റ് ഉയർന്ന് 11,764 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.
ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോകോർപ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section