ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 6, 2019

മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 193.56 പോയിന്റ് ഉയര്‍ന്ന് 36,636 പോയിന്റിലും നിഫ്റ്റി 65.55 പോയിന്റ് ഉയര്‍ന്ന് 11,053 പോയിന്റലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബജാജ് ഫിനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ്, വിഡല്‍, എച്ച് ഡി എഫ് സി, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച് സി എല്‍ ടെക്‌നോളജി, ഹീറോ മോട്ടോകോ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |